01:41am 14 August 2026
NEWS
ഗ്രാമോദയ ലൈവായി..
ഗ്രാമീണ ഉത്പന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കൽ

22/07/2026  12:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമോദയ ലൈവായി , ഗ്രാമീണ ഉത്പന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കൽ

 

കൊച്ചി: കേരളത്തിന്റെ തനതായ രുചിയും പാരമ്പര്യത്തിന്റെ കരവിരുതും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഗ്രാമോദയ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ സംരംഭകരുടെ ഓൺലൈൻ വിപണന വേദിയായ'ഗ്രാമോദയ' പ്രവർത്തനം പുരോഗമിക്കുന്നു.
കേരളത്തിലെ ഗ്രാമീണ സംരംഭകർ സ്നേഹത്തോടെയും പരമ്പരാഗത രീതികളിലൂടെയും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചും തലമുറകളായി കൈമാറിയ അറിവോടെയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
QR കോഡ് സ്കാൻ ചെയ്യുകയോ താഴെയുള്ള ലിങ്ക് സന്ദർശിക്കുകയോ ചെയ്ത് ശുദ്ധവും കൈകൊണ്ട് നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങളുടെ ലോകം കണ്ടെത്തൂ. ഓരോ രുചിയിലും അമ്മയുടെ കൈപ്പുണ്യവും ഓരോ വാങ്ങലിലും ഒരു ഗ്രാമീണ കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്തും സമ്മാനിക്കൂ.
കൃത്രിമ നിറങ്ങളില്ല,
രാസ അഡിറ്റീവുകളില്ല, പ്രിസർവേറ്റീവുകളില്ല മായം കലരാത്ത ശുദ്ധമായ ഉൽപ്പന്നങ്ങൾ പുതുമയോടെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്നു. ഓരോ വാങ്ങലും കേരളത്തിലെ ഗ്രാമീണ സംരംഭകരെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഒരു ചുവടുവെപ്പാണ്.
സന്ദർശിക്കൂ: https://gramodhaya.in/register

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img